ചെല്‍സിക്ക് വിജയം

ചെല്‍സിക്ക് വിജയം

ന്യൂ കാസില്‍ യുണൈറ്റഡിനെ എതിരിലാത്ത രണ്ടു ഗോളിന് അവരുടെ തട്ടകത്തിൽ തന്നെ പരാജയപ്പെടുത്തി ചെല്‍സി; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ലീഗ് മത്സരങ്ങളിൽ തുടര്‍ച്ചയായ അഞ്ചാം വിജയം ആണ് ചെല്‍സി ഇപ്പോള്‍ നേടിയിരിക്കുന്നത്. മറ്റൊരു ക്ലീന്‍ ചിറ്റ് കൂടി നേടിയതോടെ പഴി കേട്ട ഡിഫന്‍സും പ്രകടനം മെച്ചപ്പെടുത്താന്‍ തുടങ്ങി.

10 ആം മിനുട്ടില്‍ ഓണ്‍ ഗോള്‍ വഴങ്ങി ഫെഡറിക്കോ ഫെര്‍ണാണ്ടസ് ചെല്‍സിക്ക് ലീഡ് നേടി കൊടുത്തു. ഒരു ഗോളിനു മുന്നേറിയ ചെല്‍സി പിന്നീട് അടുത്ത ഗോള്‍ നേടിയത് 65 ആം മിനുട്ടില്‍ ആണ്. റ്റാമി എബ്രഹാം നേടിയ ഗോള്‍ അവരുടെ ലീഡ് നില ഇരട്ടിച്ചു. പോയിന്‍റ് പട്ടികയില്‍ ടോട്ടന്‍ഹാമിന് താഴെ രണ്ടാം സ്ഥാനം നേടി ശക്തമായ തിരിച്ചുവരവ് നടത്തി ലംപാര്‍ഡ് ചെല്‍സി ഇപ്പോഴും ലീഗില്‍ സാധ്യത നിലനിര്‍ത്തുന്നു എന്നു തെളിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.