യുഎഇ ദേശീയ ദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിലും

യുഎഇ ദേശീയ ദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിലും

ദുബായ്: യുഎഇയുടെ 51 മത് ദേശീയ ദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിലും. യുഎഇയിലെ ഗൂഗിളിന്‍റെ ഹോം പേജില്‍ ജനാലയിലൂടെ വ്യക്തമാകുന്ന രീതിയില്‍ യുഎഇ പതാകയുടെ ചിത്രമാണുളളത്. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ യുഎഇ ദേശീയ ദിനമെന്ന പേജിലേക്ക് കൊണ്ടുപോകും.

സ്‌ക്രീനിലുടനീളം ചുവപ്പും പച്ചയും കറുപ്പും നിറത്തിലുള്ള കരിമരുന്ന് പ്രയോഗവും സ്ക്രീനില്‍ കാണാം. ഡൂഡില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വിവിധ എമിറേറ്റുകളെ കുറിച്ചുളള വിശദീകരണവും കാണാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.