ദോഹ: യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തി. ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സ്വീകരിച്ചു. ഒപ്പം ഉയർന്ന ഉദ്യോഗസ്ഥരുടെ ഗാർഡ് ഓഫ് ഓണറും രാഷ്ട്രപതി സ്വീകരിച്ചു. ഔദ്യോഗിക ബാന്‍ഡ് സംഘം യുഎഇ -ഖത്തർ ദേശീയ ഗാനങ്ങള്‍ ആലപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുളള സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം.
നേരത്തെ ഫുട്ബോള്‍ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഖത്തറിനെ അഭിനന്ദിച്ച രാഷ്ട്രപതി ഗള്‍ഫ് രാജ്യങ്ങള്‍ക്കെല്ലാം അഭിമാനനിമിഷമാണ് ഇതെന്നും അഭിപ്രായപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.