ന്യൂഡല്‍ഹി: സദാചാര പോലീസിങിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഗുജറാത്തില്‍ സദാചാര പൊലീസിങിന്റെ പേരില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത് സംബന്ധിച്ചാണ് കോടതിയുടെ പരാമര്‍ശം.
പോലീസ് ഉദ്യോഗസ്ഥര്‍ സദാചാര പോലീസ് ആകേണ്ടതില്ലെന്നും വ്യക്തിയുടെ സാഹചര്യങ്ങള്‍ ചൂഷണം ചെയ്യരുതെന്നും കോടതി പറഞ്ഞു. സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടിയെടുത്ത് പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കുകയും തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ഇതിനെതിരേ സി.ഐ.എസ്.എഫ്. നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി അസാധുവാക്കിക്കൊണ്ട് സുപ്രീം കോടതിയുടെ നിരീക്ഷണം. സി.ഐ.എസ്.എഫിന്റെ ഐ.ബി.സി.എല്‍ ടൗണ്‍ഷിപ്പില്‍ വഡോദരയില്‍ ജോലി ചെയ്തിരുന്ന സന്തോഷ് കുമാര്‍ പാണ്ഡേ എന്ന സി.ഐ.എസ്.എഫ്. കോണ്‍സ്റ്റബിള്‍ അതുവഴി പോയ ഒരു കാമുകീകാമുകന്മാരുടെ വാഹനം തടഞ്ഞു നിര്‍ത്തുകയും മോശമായ രീതിയില്‍ പെരുമാറുകയും ചെയ്തിരുന്നു.
പെണ്‍കുട്ടിയെയും കാമുകനെയും വിട്ടയക്കാന്‍ ഇവരില്‍ നിന്ന് ഒരു വാച്ച് പ്രതിഫലമായി വാങ്ങുകയും ചെയ്തു. സംഭവം പിന്നീട് പരാതിയായെത്തി. തുടര്‍ന്ന് സി.ഐ.എസ്.എഫ്. പരാതി പരിഹാര സമിതി രൂപീ്കരിക്കുകയും ഇതിന്റെ നിര്‍ദേശ പ്രകാരം സന്തോഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തു. ഈ നടപടി ചോദ്യം ചെയ്ത സന്തോഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.