ദുബായ് മെട്രോയിലെ അഞ്ച് സ്റ്റേഷനുകള്‍ക്ക് പുതിയ പേര്

ദുബായ് മെട്രോയിലെ അഞ്ച് സ്റ്റേഷനുകള്‍ക്ക് പുതിയ പേര്

അഞ്ച് മെട്രോ സ്റ്റേഷനുകള്‍ പേരുമാറ്റുന്നു. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അല്‍ ഫഹീദി മെട്രോ സ്റ്റേഷന്‍ ഇനി മുതല്‍ ഷറഫ് ഡിജി മെട്രോ സ്റ്റേഷനെന്നായിരിക്കും അറിയപ്പെടുക. പേരുമാറുന്ന മെട്രോ സ്റ്റേഷനുകളുടെ നിലവിലെ പേരും പുതിയ പേരും ചുവടെ

  • ഫസ്റ്റ് അബുദബി ബാങ്ക് - ഉമ്മ അല്‍ ഷീഫ്
  • നൂ‍ർ ബാങ്ക്  - അല്‍ സഫ
  • ദമാക്  - ദുബായ് മറീന
  • നക്കീല്‍  - അല്‍ ഖയ്ല്‍

മെട്രോ സ്റ്റേഷന് പേരുനല്‍കുന്നതിന്‍റെ നടപടിക്രമങ്ങളുടെ ഭാഗമായാണ് മാറ്റമെന്ന് ആ‍ർടിഎ റെയില്‍ ഓപ്പറേഷന്‍സ് ഡയറക്ട‍ർ ഹസന്‍ അല്‍ മുതവ പറഞ്ഞു.നവംബർ 25 ബുധനാഴ്ച തുടങ്ങി, ഫെബ്രുവരി ആദ്യ വാരത്തോടെ പുനർനാമകരണം പൂർത്തിയാക്കും.മെട്രോ സ്റ്റേഷനുകളിലെ ബോർഡുകളിലും അറിയിപ്പുകളിലുമെല്ലാം പുതിയ പേരിലേക്ക് മാറ്റുന്നതിന്‍റെ നടപടി ക്രമങ്ങളാണ് നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.