തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട എന്‍ഐഎ റെയ്ഡ് വിവരം ചോര്‍ന്നു. പത്തനംതിട്ടയിലെ എന്‍ഐഎ റെയ്ഡ് വിവരം ചോര്‍ന്നതായാണ് വിവരം. കേരള പൊലീസില്‍ നിന്നാണ് റെയ്ഡിനെ കുറിച്ചുള്ള വിവരം ചോര്‍ന്നതെന്നാണ് സൂചന. 12 മണിക്കൂര്‍ മുന്‍പ് തന്നെ റെയ്ഡ് നടക്കുമെന്ന വിവരം എന്‍ഐഎ പൊലീസിനെ അറിയിച്ചിരുന്നു.
റെയ്ഡിന് മണിക്കൂറുകള്‍ക്ക് മുന്‍പേ പിഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറി മുഹമ്മദ് റാഷിദ് വീട്ടില്‍ നിന്ന് മുങ്ങി. ഇതാണ് റെയ്ഡ് വിവരം ചോര്‍ന്നെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നത്. പിഎഫ്‌ഐ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവര്‍ത്തകരും രഹസ്യാന്വേഷണ ഏജന്‍സികളുടേയും എന്‍ഐഎയുടേയും നിരീക്ഷണത്തിലായിരുന്നു.
നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് ഈ റെയ്ഡ് സംസ്ഥാനത്ത് ഉടനീളമുള്ള 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ ആരംഭിച്ച റെയ്ഡ് ഇതിനോടകം പലയിടത്തും പൂര്‍ത്തിയായി. നിരവധി രേഖകളും മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു എന്നാണ് വിവരം. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനോടനുബന്ധിച്ച് തെളിവ് ശേഖരിക്കാനാണ് റെയ്ഡ് നടത്തിയതെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.
അതേസമയം ഇന്ന് നടത്തിയ റെയ്ഡില്‍ മുന്‍ സംസ്ഥാന സെക്രട്ടറി നിസാറിന്റെ വീട്ടില്‍ നിന്ന് ബാഗുകളും ഫോണുകളും പിടിച്ചെടുത്തു. കൊല്ലത്ത് മുന്‍ ജില്ലാ പ്രസിഡന്റിന്റെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. മലപ്പുറത്ത് മുന്‍ ദേശീയ പ്രസിഡന്റ് ഒഎംഎ സലാമിന്റെ സഹോദരന്റെ വീട്ടില്‍ നിന്നും ചില നിര്‍ണ്ണായക രേഖകള്‍ പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.