യുഎഇയില്‍ മഴയ്ക്ക് സാധ്യത

യുഎഇയില്‍ മഴയ്ക്ക് സാധ്യത

ദുബായ്: രാജ്യത്ത് ചില എമിറേറ്റുകളില്‍ ഇന്ന് ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അന്തരീക്ഷം മേഘാവൃതമായിരിക്കും. പടിഞ്ഞാറന്‍ തീര മേഖലകളിലും ദ്വീപുകളിലും ചാറ്റല്‍ മഴ പ്രതീക്ഷിക്കാം. മഴയ്ക്കും വെളളക്കെട്ടിനും സാധ്യതയുളളതിനാല്‍ ശ്രദ്ധവേണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. തണുത്ത കാറ്റ് വീശും. അബുദബിയില്‍ ശരാശരി കൂടിയ താപനില 27 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 25 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. കുറഞ്ഞ താപനില യഥാക്രമം 17 ഡിഗ്രി സെല്‍ഷ്യസും 16 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.


കനത്തമഴയില്‍ റോഡിന്‍റെ ഒരുഭാഗം തകർന്നു, കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
രാജ്യത്ത് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ തകർന്ന റോഡിനരികെ നില്‍ക്കുന്ന കുംടുംബത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി. താഴ്വരയിലെ റോഡിന്‍റെ അരികില്‍ കുടുംബം നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കനത്ത മഴയിലും വെള്ളക്കെട്ടിലും റോഡ് ഭാഗികമായി തകർന്നിരിക്കുകയാണ്. കുടുംബം നോക്കിനിൽക്കെ, റോഡിന്‍റെ ഓരോ ഭാഗങ്ങൾ അടർന്ന് വീഴുന്നതും വിഡിയോയിൽ കാണാം. അതേസമയം തന്നെ അസ്ഥിരമായ കാലാവസ്ഥയില്‍ വെളളപ്പൊക്കമുണ്ടാകാനിടയുളള സ്ഥലങ്ങളിലേക്കുളള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.