ബെനഡിക്ട് മാര്‍പ്പാപ്പായുടെ മൃതസംസ്‌ക്കാരം ജനുവരി അഞ്ചിന്; തിങ്കളാഴ്ച്ച പൊതുദര്‍ശനം

ബെനഡിക്ട് മാര്‍പ്പാപ്പായുടെ മൃതസംസ്‌ക്കാരം ജനുവരി അഞ്ചിന്; തിങ്കളാഴ്ച്ച പൊതുദര്‍ശനം

വത്തിക്കാന്‍ സിറ്റി: നിത്യതയിലേക്കു യാത്രയായ ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ മൃതസംസ്‌ക്കാര കര്‍മ്മങ്ങള്‍ ജനുവരി അഞ്ചിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടക്കും. അന്നു രാവിലെ 9.30-ന് ആരംഭിക്കുന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ നേതൃത്വം നല്‍കുമെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ബെനഡിക്ട് പാപ്പായുടെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായി ലാളിത്യത്തോടെയായിരിക്കും ചടങ്ങുകളെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു

ജനുവരി രണ്ടിന് രാവിലെ മുതല്‍ ബെനഡിക്ട് പതിനാറാമന്റെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്കും അന്തിമോപചാരം അര്‍പ്പിക്കാനും സൗകര്യം ഉണ്ടായിരിക്കുമെന്നും വത്തിക്കാന്‍ വെളിപ്പെടുത്തി.

ഇന്ന് രാവിലെ പ്രാദേശിക സമയം 9.34 നായിരുന്നുബെനഡിക്ട് പപ്പയുടെ മരണം.ഡിസംബര്‍ 28-ന് ഉച്ചകഴിഞ്ഞ്, വിശുദ്ധ കുര്‍ബാനയുടെ അവസാനത്തില്‍, മാത്തര്‍ എക്ലേസിയാ ആശ്രമത്തില്‍വെച്ച് പാപ്പാ രോഗീലേപന കൂദാശ സ്വീകരിച്ചിരുന്നു. 95 കാരനായിരുന്ന ബെനഡിക്റ്റ് പാപ്പാ വത്തിക്കാനിലെ മാത്തര്‍ എക്ലേസിയാ ആശ്രമത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.