ഹൈദരാബാദ്: സോണിയ ഗാന്ധിയുടെ ത്യാഗം കാരണമാണ് തെലങ്കാനയ്ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡി. ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ക്രിസ്മസ് പരിപാടിയിലായില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തെലങ്കാനയില്‍ ഇന്ന് ജനങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ സോണിയ ഗാന്ധിയാണെന്നും അതില്‍ സോണിയ ഗാന്ധിയുടെ നിര്‍ണായക പങ്കും ത്യാഗവും ഉണ്ടെന്നുമായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം. കൂടാതെ സോണിയ ഗാന്ധിയുടെ ജന്മദിനത്തെയും തെലങ്കാന സംസ്ഥാനം രൂപവല്‍കരിച്ച മാസത്തെയും പരാമര്‍ശിച്ച് ഡിസംബര്‍ മാസം തെലങ്കാനയ്ക്ക് പ്രത്യേക പ്രധാന്യമുള്ള മാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമാവുകയും ഇതിനെതിരെ ബിജെപി രംഗത്തെത്തുകയും ചെയ്തു. മുഖ്യമന്ത്രി അനുചിതമായ താരതമ്യങ്ങള്‍ നടത്തി മതപരമായ ആഘോഷത്തെ രാഷ്ട്രീയവല്‍കരിച്ചതായി ബിജെപി കുറ്റപ്പെടുത്തി. സോണിയ ഗാന്ധി ഒരിക്കലും ഹിന്ദു വിശ്വാസങ്ങളില്‍ വിശ്വാസം പ്രകടിപ്പിച്ചിട്ടില്ലെന്നും ജന്മനാ സ്വീകരിച്ച ക്രിസ്തു മതം അവര്‍ ഇപ്പോഴും പിന്തുടരുന്നു എന്നുമായിരുന്നു ആക്ഷേപം. അധികാരത്തിലിരിക്കെ ജന്‍പഥിലെ അവരുടെ വസതിയില്‍ ക്രിസ്മസ് ആഘോഷിച്ചിരുന്നതായും ദീപാവലി ആഘോഷിച്ചിരുന്നില്ലെന്നുമായിരുന്നു ബിജെപി വക്താവ് ആര്‍.പി സിങിന്റെ ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.