തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്തുമസ്, പുതുവത്സര ഫെയറിന് തിങ്കളാഴ്ച തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10 ന് മന്ത്രി ജി.ആര്‍ അനില്‍ പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നിര്‍വഹിക്കും. 31 വരെയാണ് ഫെയറുകള്‍ പ്രവര്‍ത്തിക്കുക.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈന്‍ഡ്രൈവ്, തൃശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പന ശാല ക്രിസ്മസ് ഫെയര്‍ ആയി മാറും.
ക്രിസ്മസിനോട് അനുബന്ധിച്ച് സപ്ലൈകോയുടെ പെട്രോള്‍ പമ്പുകളില്‍ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ആയിരം രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന മറ്റ് വാഹനങ്ങള്‍ക്കും കൂപ്പണുകള്‍ നല്‍കും. ആയിരം രൂപയ്ക്ക് സബ്സിഡി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈ പ്രത്യേക കൂപ്പണ്‍ ഉപയോഗിച്ചാല്‍ 50 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.
സപ്ലൈകോ അത്യാധുനിക രീതിയില്‍ സംവിധാനം ചെയ്യുന്ന ഷോപ്പിങ് മാളായ സിഗ്നേച്ചര്‍ മാര്‍ട്ട് ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. തലശേരി സിഗ്നേച്ചര്‍ മാര്‍ട്ട് ജനുവരി പത്തിനും കോട്ടയം സിഗ്നേച്ചര്‍ മാര്‍ട്ട് ജനുവരി മൂന്നിനും ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.