പാലാ: പാലാ നഗരസഭയില്‍ മത്സരിച്ച് വിജയിച്ച പുളിക്കകണ്ടം കുടുംബത്തിലെ കൗണ്‍സിലര്‍മാര്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് ഇന്ന് ചേര്‍ന്ന ജനസഭയില്‍ ഭൂരിപക്ഷ അഭിപ്രായം.
ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്നതില്‍ പുളിക്കക്കണ്ടം കുടുംബം ജനങ്ങള്‍ക്ക് മുന്നല്‍ ചോദ്യങ്ങള്‍ വെച്ചിരുന്നു. ദിയ പുളിക്കക്കണ്ടത്തെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ആരുടെ പിന്തുണ വേണമെന്നതായിരുന്നു ഒരു ചോദ്യം. ഇരു മുന്നണികളുടേയും സംസ്ഥാന നേതാക്കള്‍ ബന്ധപ്പെട്ടെന്നും അധികാരത്തില്‍ പങ്കു വേണമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.
23 ന് നിലപാട് പ്രഖ്യാപിക്കുമെന്ന് അദേഹം വ്യക്തമാക്കി. ഇരു മുന്നണികളുമായി ചര്‍ച്ച നടത്തുമെന്നും നാടിന് ഗുണം ചെയ്യുന്നവരുമായി ചേരുമെന്നും ബിനു പറഞ്ഞു. ഭൂരിഭാഗവും യുഡിഎഫിനെ പിന്തുണയ്ക്കുന്നു. അതിനാല്‍ ആദ്യം യുഡിഎഫുമായി ചര്‍ച്ച നടത്തുമെന്നും ബിനു പുളിക്കക്കണ്ടം അറിയിച്ചു.
ഇതുവരെ ആരോടും ചര്‍ച്ച നടത്തിയിട്ടില്ല. രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. എന്നാല്‍ വാര്‍ഡിലെ വോട്ടര്‍മാരോട് സംസാരിച്ച ശേഷമേ തീരുമാനം എടുക്കു എന്നാണ് പറഞ്ഞത്.
ചില സ്ഥാനങ്ങള്‍ക്ക് അര്‍ഹത ഉണ്ട് എന്ന് അറിയാം. അര്‍ഹതപ്പെട്ടത് നേടി എടുത്തുകൊണ്ട് നഗരസഭയില്‍ രാഷ്ട്രീയ ഗതി നമ്മള്‍ നിയന്ത്രിക്കുമെന്ന് ബിനു പുളിക്കക്കണ്ടം കൂട്ടിച്ചേര്‍ത്തു.
ബിനു പുളിക്കക്കണ്ടം, സഹോദരന്‍ ബിജു പുളിക്കക്കണ്ടം, ബിനുവിന്റെ മകള്‍ ദിയ എന്നിവര്‍ മൂന്ന് വാര്‍ഡുകളില്‍ സ്വതന്ത്രരായാണ് മത്സരിച്ചതെങ്കിലും ഈ വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.