'ജനതകള്‍ക്ക് പ്രകാശമായി' എന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു

'ജനതകള്‍ക്ക് പ്രകാശമായി' എന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു

തോമസ് ജെ. അഴിക്കകത്ത് രചനയും സംഗീതവും നിര്‍വഹിച്ച് ക്രിസ്റ്റി ബിജി മനോഹരമായി ആലപിച്ച 'ജനതകള്‍ക്ക് പ്രകാശമായി' എന്ന പുതിയ ഗാനം എയ്ഞ്ചലിക് ഓഡിയോസ് ( Angelic Audios )എന്ന യു ട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുമ്പിലേക്ക് എത്തിയിരിക്കുന്നു. ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

സംഗീത രംഗത്ത് അനേകം സാധ്യതകള്‍ ഉള്ള ഈ ഗായിക ഇതിനോടകം ധാരാളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ബള്‍ഗേറിയയില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂടിയാണ് ഗായിക. ഗാനത്തിന്റെ പ്രൊഡ്യൂസറും അയര്‍ലന്‍ഡ് പ്രവാസിയുമായ ബിജി സെബാസ്റ്റിയാന്റയും ജെസിന്തയുടെയും മകളാണ് ക്രിസ്റ്റി ബിജി. സഹോദരന്‍ ക്രിസ് ബിജി ആദ്യ വര്‍ഷ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റാണ്. ക്രിസ് ബിജി സീ ന്യീസ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫോറം വൈസ്‌ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. പാലാ രൂപതയില്‍ കടപ്ലാമറ്റം ഇടവകയില്‍ കൊച്ചറയ്ക്കല്‍ കുടുംബാംഗമാണ് ഗായിക.


' ജനതകള്‍ക്ക് പ്രകാശമായി' എന്ന ഗാനം റെക്കോര്‍ഡ് ചെയ്തിരിക്കുന്നത് തോമസ് ജെ അഴിക്കകത്തിന്റെ മകനായ ഏബല്‍ ജോസ് തോമസ് ആണ്.
സംഗീത ജീവിതത്തില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തി പരിചയം ഉള്ള തോമസ് ജെ. അഴിക്കകത്തിന്റെ സംഗീതത്തില്‍ പ്രശസ്ത ഗായകരായ ഗാനഗന്ധര്‍വ്വന്‍ യേശുദാസ്, കെ.ജി മാര്‍ക്കോസ്, ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, കെസ്റ്റര്‍, സാബു ജോസഫ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഗാനരചനയും സംഗീത സംവിധാനവും സ്വന്തമായി കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ പ്രാവീണ്യം അളവറ്റതാണ്.

ഈ കാലയളവില്‍ 500ലധികം ഗാനങ്ങള്‍ക്ക് രചനയും സംഗീത നിര്‍വഹണവും നടത്തിയിരിക്കുന്ന അദ്ദേഹം 16 വര്‍ഷത്തോളമായി അയര്‍ലണ്ടിലെ കാവനില്‍ താമസിച്ചു വരുന്നു. ഇവിടെയും അദ്ദേഹത്തിന്റെ ജോലിത്തിരക്കുകള്‍ക്കിടയിലും സംഗീതസപര്യ തുടര്‍ന്നുകൊണ്ടിരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.