മാംസാഹാര പ്രിയർ വിഷമിക്കേണ്ട; അടുത്ത വർഷം മുതൽ കലോത്സവത്തിൽ നോൺവെജും

മാംസാഹാര പ്രിയർ വിഷമിക്കേണ്ട; അടുത്ത വർഷം മുതൽ കലോത്സവത്തിൽ നോൺവെജും

കോഴിക്കോട്: അടുത്തവര്‍ഷം മുതല്‍ കലോത്സവ മാന്വല്‍ പരിഷ്‌ക്കരിക്കുമെന്നും കലോത്സവത്തിന് സസ്യാഹാരവും മാംസാഹാരവും വിളമ്പുമെന്നും മന്ത്രി വി.ശിവന്‍കുട്ടി. കലോത്സവത്തിന് സ്ഥിരമായി സസ്യാഹാരം മാത്രം വിളമ്പുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഇത്രയും ആളുകള്‍ പങ്കെടുക്കുന്ന സ്ഥലത്ത് മാംസാഹാരം നല്‍കാന്‍ ഉള്ള പ്രയാസം കണക്കില്‍ എടുത്താണ് അത്തരം കാര്യങ്ങള്‍ ചെയ്യാത്തത്. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ താല്പര്യ പെടുന്നില്ല. രണ്ടുതരം ഭക്ഷണ ശീലം ഉള്ളവരും ഉണ്ടാകും. എല്ലാവരെയും പരിഗണിച്ചു ഭക്ഷണം വിളമ്പുമെന്നും മന്ത്രി പറഞ്ഞു

മാംസാഹാരം വിളമ്പാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടില്ല. വീട്ടില്‍ നിന്നും മാറി നിന്ന് ഇത്തരം ഭക്ഷണം കഴിക്കുമ്പോള്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ എന്ന ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളു. അടുത്ത വര്‍ഷം ഇക്കാര്യം നേരത്തെ തന്നെ കുട്ടികളെയും മാതാപിതാക്കളെയും അറിയിച്ച് കൃത്യമായ എണ്ണം കണക്കാക്കി രണ്ടുതരം ഭക്ഷണവും വിളമ്പുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കഴിഞ്ഞ അറുപതുവര്‍ഷമായി പിന്തുടരുന്ന രീതിക്കാണ് സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.