സ്ത്രീകളുടെ വീഡിയോയും ഫോട്ടോയും പകര്‍ത്തുന്നത് എപ്പോഴും ലൈംഗിക അതിക്രമമല്ല: നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

 സ്ത്രീകളുടെ വീഡിയോയും ഫോട്ടോയും പകര്‍ത്തുന്നത് എപ്പോഴും ലൈംഗിക അതിക്രമമല്ല: നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോ എടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. സമ്മതമില്ലാതെ ഫോണില്‍ ഫോട്ടോയെടുത്ത ആള്‍ക്കെതിരെ സ്ത്രീ നല്‍കിയ പരാതിയിലാണ് നിര്‍ണായക നിരീക്ഷണം.

ജസ്റ്റിസുമാരായ എന്‍. കോടീശ്വര്‍ സിങ്, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. സ്വകാര്യ കൃത്യങ്ങളില്‍ ഏര്‍പ്പെടാത്ത സമയങ്ങളില്‍ ചിത്രമെടുക്കുന്നതും വീഡിയോ പകര്‍ത്തുന്നതും ഐപിസി സെക്ഷന്‍ 354 സിയുടെ പരിധിയില്‍ വരില്ലെന്ന് കോടതി നിരീക്ഷിച്ചു. അപമാനിക്കലോ സ്വകാര്യതയുടെ ലംഘനമോ ഹര്‍ജിക്കാരിക്കെതിരെ നടന്നിട്ടില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. 2020 മാര്‍ച്ചില്‍ കൊല്‍ക്കത്തയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പരാതിക്കാരി സുഹൃത്തിനും ജോലിക്കാര്‍ക്കുമൊപ്പം ഒരു സ്ഥലത്ത് പ്രവേശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയും പകര്‍ത്തിയെന്നുമാണ് കേസ്. കേസില്‍ 2020 ഓഗസ്റ്റില്‍ പൊലീസ് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.