അമേരിക്കയ്ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയ്ക്ക് ആയിക്കൂടാ: പുടിന്‍

അമേരിക്കയ്ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയ്ക്ക് ആയിക്കൂടാ: പുടിന്‍

ന്യൂഡല്‍ഹി: അമേരിക്കയ്ക്ക് റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങാമെങ്കില്‍ ഇന്ത്യയ്ക്കും അതാകാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാതിരിക്കാന്‍ ഇന്ത്യയ്ക്കുമേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദത്തെ ചോദ്യം ചെയ്ത പുടിന്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും പറഞ്ഞു.

യു.എസ് ഇപ്പോഴും റഷ്യയില്‍ നിന്ന് ആണവ ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതേ അവകാശം ഇന്ത്യയ്ക്കും ഉണ്ടെന്നും അദേഹം വ്യക്തമാക്കി. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം.

'അമേരിക്ക ഇപ്പോഴും സ്വന്തം ആണവ നിലയങ്ങള്‍ക്കായി ഞങ്ങളില്‍ നിന്ന് ആണവ ഇന്ധനം വാങ്ങുന്നുണ്ട്. അതും ഇന്ധനമാണ്. യുഎസിന് ഞങ്ങളുടെ ഇന്ധനം വാങ്ങാന്‍ അവകാശമുണ്ടെങ്കില്‍, ഇന്ത്യയ്ക്ക് എന്തുകൊണ്ട് അതായിക്കൂടാ? ഈ ചോദ്യം സമഗ്രമായ പരിശോധന അര്‍ഹിക്കുന്നു. പ്രസിഡന്റ് ട്രംപുമായി ഉള്‍പ്പെടെ അതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്'- പുതിന്‍ വ്യക്തമാക്കി.

ഇരട്ടി തീരുവ അടക്കം ട്രംപിന്റെ പല തീരുമാനങ്ങള്‍ക്ക് പിന്നിലും അദേഹത്തിന്റെ ഉപദേശകരാണെന്നും പുടിന്‍ കുറ്റപ്പെടുത്തി. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന് ഇന്ത്യ പരോക്ഷമായി സാമ്പത്തിക സഹായം നല്‍കുന്നുവെന്നാരോപിച്ച് ട്രംപ് ഭരണകൂടം ഇന്ത്യയ്‌ക്കെതിരേ 50 ശതമാനം താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതില്‍ 25 ശതമാനം റഷ്യന്‍ എണ്ണ ഇറക്കുമതിക്കുള്ള 'പിഴ'യാണെന്നാണ് അമേരിക്കയുടെ വിശദീകരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.