തിരുവനന്തപുരം: കാര്യവട്ടത്ത് 15 ന് നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റിന് വിനോദ നികുതി കുത്തനെ കൂട്ടിയതിനെതിരെയുള്ള വിമര്‍ശനങ്ങളോട് വിവാദ പ്രസ്താവനയുമായി കായിക മന്ത്രി വി. അബ്ദുറഹ്മാന്‍.
'പട്ടിണി കിടക്കുന്നവന്‍ കളി കാണാന്‍ പോകേണ്ട' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞവര്‍ഷം നടന്ന മത്സരത്തില്‍ അഞ്ച് ശതമാനം ആയിരുന്ന വിനോദനികുതി ഇക്കുറി 12ശതമാനം ആക്കിയതാണു പരാതിക്കിടയാക്കിയത്.
18ശതമാനം ജിഎസ്ടി കൂടിയാകുമ്പോള്‍ നികുതി 30ശതമാനം. ജീവിതത്തില്‍ ടിക്കറ്റെടുത്തു കളി കാണാത്തവരാണു വിമര്‍ശിക്കുന്നതെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞതവണ നികുതിയിളവുണ്ടായിരുന്നിട്ടും ജനങ്ങള്‍ക്കു ഗുണം കിട്ടിയില്ല.
ടിക്കറ്റ് നിരക്ക് കൂട്ടി പണം മുഴുവന്‍ ബിസിസിഐ കൊണ്ടുപോയി. സര്‍ക്കാരിനു കിട്ടേണ്ട പണം കിട്ടണം. നികുതിപ്പണം കായികമേഖലയില്‍ തന്നെ ഉപയോഗിക്കും. നികുതിപ്പണം കൊണ്ടു മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനു മുട്ടത്തറയില്‍ ഫ്‌ളാറ്റ് നിര്‍മിക്കാമെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.