ജോഷിമഠ് പൂര്‍ണമായും ഭൂമിക്കടിയിലാകും; മുന്നറിയിപ്പ് നല്‍കി ഐഎസ്ആര്‍ഒ

ജോഷിമഠ് പൂര്‍ണമായും ഭൂമിക്കടിയിലാകും; മുന്നറിയിപ്പ് നല്‍കി ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ഭൂമി ഇടിഞ്ഞു താഴുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരം മുഴുവനായി താഴ്‌ന്നു പോകാമെന്ന് മുന്നറിയിപ്പ്. ഐഎസ്ആര്‍ഒയാണ് ഇക്കാര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഐഎസ്ആര്‍ഒയുടെ നിഗമനം. ഡിസംബര്‍ 27 നും ജനുവരി എട്ടിനും ഇടയില്‍ നഗരം 5.4 സെന്റീ മീറ്റര്‍ താഴ്ന്നുപോയതായി ഐ.എസ്.ആര്‍.ഒ അറിയിക്കുന്നു. ഇത് 2022 ഏപ്രിലിനും നവംബറിനും ഇടയില്‍ താഴ്ന്നതിനേക്കാള്‍ വലിയ ആഘാതമാണ് എന്നതും ആശങ്ക ഇരട്ടിയാക്കുന്നു.

ഡിസംബര്‍ അവസാന ആഴ്ചയും ജനുവരി ആദ്യവുമാണ് ഭൂമി ഏറ്റവും കൂടുതല്‍ ഇടിഞ്ഞ് താഴ്ന്നത്. ഈ പ്രതിഭാസം തുടര്‍ന്നാല്‍ നഗരം പൂര്‍ണമായും ഇടിഞ്ഞ് താഴും. നിലവില്‍ വിള്ളല്‍ വീണ വീടുകളെയും പുതിയ സ്ഥിതി സാരമായി ബാധിക്കും.

ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദ്രിനാഥ് ദേശിയ പാതയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് ജോഷിമഠ്. ബദ്രിനാഥ്, ഔലി, വാലി ഓഫ് ഫ്‌ളവേഴ്‌സ്, ഹേംകുണ്ഡ് സാഹിബ് തുടങ്ങി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള വിശ്രമ കേന്ദ്രം കൂടിയാണ് ഇവിടം.

ഇന്ത്യന്‍ ആര്‍മിയുടെ തന്ത്രപ്രധാനമായ കണ്‍ടോണ്‍മെന്റുകളില്‍ ഒന്ന് ജോഷിമഠിലാണ്. ജോഷിമഠില്‍ 561 വീടുകള്‍ക്കാണ് അടുത്തിടെയുണ്ടായ പ്രകൃതി ക്ഷോഭത്തില്‍ വിള്ളലുണ്ടായത്. ഇതോടെ നിരവധി കുടുംബങ്ങള്‍ നാടുവിട്ടു. പ്രകൃതി ക്ഷോഭ ഭീതിക്കിടെ ശൈത്യം കൂടെ എത്തിയതോടെ കൂടുതല്‍ ദുരിതത്തിലാണ് ജോഷിമഠ് നിവാസികള്‍.

വിള്ളല്‍വീണതിനെ തുടര്‍ന്ന് പ്രദേശത്തെ പ്രധാന ഹോട്ടലായ മലാരി ഇന്‍ ഇന്ന് പൊളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ അപകടാവസ്ഥയിലുള്ള നഗരത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.