• Mon Jan 13 2025

പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച്ച; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച്ച; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രിയുടെ അരികിലേക്ക് ഓടി അടുത്തത് 15 കാരന്‍. വന്‍ സുരക്ഷാ വീഴ്ച്ചയുണ്ടായ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ കര്‍ണാടക പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.

കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ റോഡ് ഷോയ്ക്കിടെ മോഡിയുടെ വാഹനത്തിനടുത്തേക്കു പതിനഞ്ചുകാരന്‍ ഓടിയടുക്കുകയായിരുന്നു. വാഹനത്തിന്റെ ചവിട്ടുപടിയില്‍നിന്നു കൈവീശി അഭിവാദ്യം ചെയ്തു മുന്നേറിയ മോഡിക്കു മുന്നിലേക്കു സുരക്ഷാ ബാരിക്കേഡ് മറികടന്നാണ് പൂമാലയുമായി കൗമാരക്കാരന്‍ എത്തിയത്.

ബാലനില്‍നിന്നു മാല ഏറ്റുവാങ്ങാന്‍ പ്രധാനമന്ത്രി കൈനീട്ടിയെങ്കിലും എസ്പിജി ഉദ്യോഗസ്ഥര്‍ കുട്ടിയെ പിടിച്ചുമാറ്റി, മാല വാങ്ങി പ്രധാനമന്ത്രിയെ ഏല്‍പിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.