സൂപ്പര്‍ താരങ്ങളുടെ പോരാട്ടത്തില്‍ ഗോള്‍മഴ; റിയാദ് ഇലവനെതിരെ പിഎസ്ജിക്ക് ജയം (5-4)

സൂപ്പര്‍ താരങ്ങളുടെ പോരാട്ടത്തില്‍ ഗോള്‍മഴ; റിയാദ് ഇലവനെതിരെ പിഎസ്ജിക്ക് ജയം (5-4)

റിയാദ്: സൂപ്പര്‍ താരങ്ങളുടെ പോരാട്ടത്തില്‍ റിയാദ് ഇലവനെതിരെ പിഎസ്ജിക്ക് ജയം. മെസിക്കും ക്രിസ്റ്റ്യാനോയ്ക്കും ഒപ്പം കിലിയന്‍ എംബപെയും ഗോള്‍ നേടിയ സൗഹൃദ മത്സരത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി 5-4 ന് റിയാദ് ഇലവനെ തോല്‍പിച്ചു.

സൗദി ക്ലബ്ബുകളായ അല്‍ നസര്‍, അല്‍ ഹിലാല്‍ എന്നിവയുടെ താരങ്ങളെ അണിനിരത്തിയാണ് റിയാദ് ഇലവന്‍ പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തിനിറങ്ങിയത്. സൗദിയിലെ തന്റെ അരങ്ങേറ്റ മത്സരം അല്‍ നസര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോള്‍ നേട്ടത്തോടെ ആഘോഷമാക്കി.

സൂപ്പര്‍ താരങ്ങളെല്ലാം ആദ്യ ഇലവനില്‍ ഇറങ്ങിയ മത്സരത്തില്‍ 3-ാം മിനിറ്റില്‍ മെസി ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. നെയ്മറിന്റെ അസിസ്റ്റില്‍ നിന്നാണ് മെസി പിഎസിജിക്ക് ലീഡ് നല്‍കിയത്. 34-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനോ റിയാദിന് സമനില നല്‍കി. 43-ാം മിനിറ്റില്‍ മാര്‍ക്വിഞ്ഞോസിന്റെ ഗോളിലൂടെ പിഎസ്ജി വീണ്ടും മുന്നിലെത്തിയെങ്കിലും ക്രിസ്റ്റ്യാനോ ആദ്യ പകുതിയുടെ ഇന്‍ജറി ടൈമില്‍ റിയാദ് ഇലവനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയില്‍ പിഎസ്ജിക്കു വേണ്ടി സെര്‍ജിയോ റാമോസ് (53), കിലിയന്‍ എംബപെ (60), ഹ്യൂഗോ എകിടികെ (78) എന്നിവരും റിയാദ് ഇലവനു വേണ്ടി ജാങ് ഹ്യൂ സൂ (56), ആന്‍ഡേഴ്‌സന്‍ ടലിസ്‌ക (90+4) എന്നിവരും സ്‌കോര്‍ ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.