കൊല്‍ക്കത്ത ഡര്‍ബിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് മോഹന്‍ ബഗാന് വിജയം

കൊല്‍ക്കത്ത ഡര്‍ബിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് മോഹന്‍ ബഗാന് വിജയം

ഐഎസ്‌എല്ലിലെ ആദ്യ കൊല്‍ക്കത്ത ഡര്‍ബിയില്‍ മോഹന്‍ ബഗാന് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഐഎസ്‌എല്ലില്‍ അരങ്ങേറ്റം കുറിച്ച ഈസ്റ്റ് ബംഗാളിനെ എ‌ടി‌കെ പരാജയപ്പെടുത്തിയത്.

49-ാം മിനിറ്റില്‍ റോയ് കൃഷ്ണയും 85-ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങുമാണ് എടികെയുടെ ഗോളുകള്‍ നേടിയത്. അതേസമയം മത്സരത്തില്‍ 68 ശതമാനവും പന്ത് ഈസ്റ്റ് ബംഗാള്‍ താരങ്ങളൂടെ നിയന്ത്രണത്തിലായിരുന്നു. പന്തടക്കത്തിലെ മികവ് പക്ഷേ ഈസ്റ്റ് ബംഗാളിന് ഫിനിഷിങ്ങിലേക്കെത്തിക്കാന്‍ സാധിച്ചില്ല.

15 ഷോട്ടുകളാണ് ഈസ്റ്റ് ബംഗാള്‍ താരങ്ങളിൽ നിന്നും പിറന്നത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 49-ാം മിനിറ്റിലും 85-ാം മിനിറ്റിലുമായിരുന്നു എ‌ടികെയുടെ ഗോളുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.