തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് അവതരണം തുടങ്ങി. വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി ബജറ്റില്‍ വകയിരുത്തി. റബര്‍ സബ്സിഡിക്ക് 600 കോടി രൂപയും അനുവദിച്ചു. ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടിയും അനുവദിച്ചു.
കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നും വെല്ലുവിളികളെ ധീരമായി നേരിടാന്‍ സാധിച്ചുവെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു.
വീട്ടുകരവും ഭൂമിയുടെ ന്യായവിലയും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കും നിരക്ക് ഉയരും. ക്ഷേമപെന്‍ഷന്‍ 100 രൂപ കൂട്ടാനും സാധ്യതയുണ്ട്. മോട്ടോര്‍ വാഹനങ്ങളുടെ ചില നികുതികളും കൂട്ടിയേക്കാം.
ഡി.എ. കുടിശികയും ലീവ് സറണ്ടറും നല്‍കാത്തതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അസംതൃപ്തരാണ്. കര്‍ഷകരുടെ വരുമാനം കൂട്ടാനുള്ള ചില പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v