ഷാർജ:ലോകത്തെ ഏറ്റവും വലിയ ഫോട്ടോ പ്രദർശനം എക്സ്പോഷറിന് ഇന്ന് ഷാർജയില്‍ തുടക്കമാകും. ഷാർജ ഗവണ്‍മെന്‍റ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ എക്സ്പോ സെന്‍ററിലാണ് ഫെബ്രുവരി 15 വരെ നീണ്ടുനില്‍ക്കുന്ന ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നത്. ലോകത്തെ പ്രമുഖ ഫോട്ടോ ഗ്രാഫർമാർ, സിനിമാരംഗത്ത് പ്രവർത്തിക്കുന്നവരെല്ലാം പ്രദർശനത്തിന്‍റെ ഭാഗമാകും. 100 ലധികം ഫോട്ടോ ഗ്രാഫർമാർക്ക് ഒരുമിക്കാനും സംവദിക്കാനുളള വേദിയാണ് എക്സ്പോഷർ ഒരുക്കുന്നത്.
കലയിലും ഫാഷനിലും കായികമേഖലയിലും യാത്രയിലുമെല്ലാമെടുത്ത വിവിധ ഫോട്ടോകള്‍ പ്രദർശനത്തിന് മാറ്റേകും. 68 പ്രദർശനങ്ങളും, 41 സെമിനാറുകളും, 53 വർക്ക് ഷോപ്പുകളും എക്സ്പോഷറിന്‍റെ ഭാഗമായി നടക്കും.ഫോട്ടോഗ്രഫി ഹോബിയായി എടുത്തവരും, പ്രൊഫഷണലുകളുമെല്ലാം എക്സ്പോഷർ വേദിയിലെത്തും. എക്സോപഷർ പതിപ്പിന്‍റെ ഏറ്റവും വലിയ പതിപ്പാണ് ഇത്തവണത്തേത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.