മഡ്ഗാവ്: ഐ.എസ്.എല്‍ ഫുട്ബാളില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്.സിയും ജംഷഡ്പൂര്‍ എഫ്.സിയും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയിലാണ് ഇരുടീമുകളും സ്കോര്‍ ചെയ്തത്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 50-ാംമിനിട്ടില്‍ അഡ്രിയാനേ സന്റാനയിലൂടെയാണ് ഹൈദരാബാദ് സ്കോര്‍ ചെയ്തത്. ഈ ഗോളിന് ഹൈദരാബാദ് വിജയിച്ചു എന്ന് കരുതിയിരുന്നപ്പോഴാണ് 85-ാം മിനിട്ടില്‍ സ്റ്റീഫന്‍ എസേയിലൂടെ ജംഷഡ്പൂര്‍ തിരിച്ചടിച്ചത്.
മൂന്ന് കളികളില്‍ ഹൈദരാബാദിന്റെ രണ്ടാം സമനിലയാണിത്. അഞ്ചു പോയിന്റുമായി നാലാം സ്ഥാനത്താണവര്‍. രണ്ടു പോയിന്റുമായി ജംഷഡ്പൂര്‍ എട്ടാം സ്ഥാനത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.