മഡ്ഗാവ്: ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സി ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ബംഗളൂരു എഫ്.സി സീസണിലെ ആദ്യ ജയം സ്വന്തമാക്കി. അമ്പത്തിയാറാം മിനിട്ടില്‍ നായകന്‍ സുനില്‍ ഛെത്രി പെനാല്‍റ്റിയിലൂടെ നേടിയ ഗോളാണ് ബംഗളൂരുവിന് വിജയമൊരുക്കിയത്. ചെന്നൈയിന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്.
ഇരു ടീമുകളും ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് പുറത്തെടുത്തത്. കളിയുടെ മൂന്നാം മിനിട്ടില്‍ ചെന്നൈയിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ക്രിവല്ലേരോയ്ക്ക് അത് ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ഷോട്ട് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. 15-ാം മിനിട്ടില്‍ ബംഗളൂരുവിന്റെ മലയാളി താരം ആഷിഖ് കുരുണിയനുമായി കൂട്ടിയിടിച്ച് കണങ്കാലിന് പരിക്കേറ്റ് സൂപ്പര്‍ത്താരം അനിരുദ്ധ് ഥാപ്പ മടങ്ങിയത് ചെന്നൈയിന് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ ഇരു ടീമും ആക്രമണം കനപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.