ഏറ്റവും അപകടകാരി ഇസ്ലാമിക് സ്റ്റേറ്റ്. രണ്ടാമത് സൊമാലിയയിലെ അല്‍-ഷബാബ്. പാകിസ്ഥാനിലെ ലഷ്‌കര്‍ ഇ തൊയ്ബ 16-ാം സ്ഥാനത്ത്.
സിഡ്‌നി: ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസ്' എന്ന സംഘടന പ്രസിദ്ധീകരിച്ച 2022 ലെ ഏറ്റവും അപകടകാരികളായ 20 ഭീകര സംഘടനങ്ങളുടെ പട്ടികയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ 12-ാം സ്ഥാനത്ത്. പാകിസ്ഥാനിലെ ലഷ്‌കര്‍ ഇ തൊയ്ബ എന്ന ഭീകര സംഘടന 16-ാം സ്ഥാനത്താണ്.
ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റ് ആണ്. രണ്ടാം സ്ഥാനം സൊമാലിയയിലെ അല്‍-ഷബാബ് എന്ന തീവ്രവാദ സംഘടനയ്ക്കാണ്.
ഓസ്‌ട്രേലിയ ആസ്ഥാനമായി ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസ്. ഒരു ദശാബ്ദത്തിലേറെയായി ഈ സംഘടന പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഗ്ലോബല്‍ ടെററിസം ഇന്‍ഡക്‌സ്.
സംഘടന പ്രസിദ്ധീകരിച്ച പട്ടികയിലുള്ള 20 ഭീകര പ്രസ്ഥാനങ്ങള്‍ മൂലം മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണവും കൊടുത്തിട്ടുണ്ട്. ഇവര്‍ എത്ര ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതനുസരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ 39 പേരുടെ മരണത്തിന് കാരണമായിട്ടുണ്ട്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസിന്റെ റിപ്പോര്‍ട്ടില്‍ 2022 ല്‍ ഏറ്റവും കൂടുതല്‍ തീവ്രവാദ ആക്രമണം നടന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ഈ പട്ടികയില്‍ ഇന്ത്യയുടെ പേരില്ല. സിറിയയാണ് രണ്ടാം സ്ഥാനത്തുള്ളത്.
ഐ.എസ്, അല്‍-ഷബാബ്, ജെഎന്‍ഐഎം, ബിഎല്‍എ എന്നിവയാണ് 2022 ലെ ഏറ്റവും മാരകമായ നാല് തീവ്രവാദ ഗ്രൂപ്പുകള്‍. തീവ്രവാദം ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ രാജ്യങ്ങളില്‍ ഒന്നാമത് അഫ്ഗാനിസ്ഥാനാണ്. മാലി, സിറിയ, പാകിസ്ഥാന്‍ എന്നി രാജ്യങ്ങളും ഈ പട്ടികയില്‍ ഉണ്ട്.
തീവ്രവാദ ആക്രമണങ്ങള്‍ മൂലം 2022 ല്‍ 6,701 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇത് 2015 നേക്കള്‍ 35 ശതമാനം കുറവാണ്. തീവ്രവാദ ആക്രമണങ്ങളും കുറഞ്ഞു. 2021 ല്‍ 5,463 ആയിരുന്നത് 2022 ല്‍ 3,955 ആയി കുറഞ്ഞു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.