ആദ്യ ജയം തേടി കേരളവും ഗോവയും

ആദ്യ ജയം തേടി കേരളവും ഗോവയും

ഗോവ: പുതിയ സീസണിലെ ആദ്യ മൂന്ന് കളികളിലും വിജയം നേടാന്‍ കഴിയാതിരുന്ന കേരള ബ്ളാസ്റ്റേഴ്സും എഫ്.സി ഗോവയും ഇന്ന് നേര്‍ക്കുനേര്‍. മഡ്ഗാവിലെ ഫത്തോര്‍ദ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് വമ്പന്മാർ കൊമ്പുകോർക്കുന്നത് .

പുതിയ പരിശീലകനു കീഴില്‍ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബ്ളാസ്റ്റേഴ്സ് ആദ്യ മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍ക്കുകയായിരുന്നു. തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടും ചെന്നൈയിന്‍ എഫ്.സിയോടും സമനില വഴങ്ങി. നോര്‍ത്ത് ഈസ്റ്റിനോട് രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു സമനില. ചെന്നൈയിയാകട്ടെ ഗോളടിക്കാന്‍ അനുവദിച്ചുമില്ല. അവര്‍ ഒരു പെനാല്‍റ്റി പാഴാക്കുകയും ചെയ്തിരുന്നു.

കാണികളുടെ അകമ്പടിയില്ലെങ്കിലും സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ വിജയിക്കാനുള്ള ഊർജം ഇതുവരെ ഗോവന്‍ നിരയിലുമുണ്ടായിരുന്നില്ല. ആദ്യ മത്സരത്തില്‍ ബെംഗളുരു എഫ്.സിയോട് രണ്ടുഗോളടിച്ച്‌ സമനില വഴങ്ങിയ അവര്‍ രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ വാരം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 1-1നാണ് സമനിലയില്‍ തളച്ചത്.

രണ്ട് പോയിന്റ് വീതമുള്ള ഗോവയും ബ്ളാസ്റ്റേഴ്സും യഥാക്രമം എട്ടും ഒന്‍പതും സ്ഥാനങ്ങളിലാണ്. ഒന്‍പത് പോയിന്റുള്ള എ.ടി.കെ മോഹന്‍ ബഗാനാണ് ഒന്നാം സ്ഥാനത്ത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.