മഡ്ഗാവ്: ഐ.എസ്.എല്ലില്‍ പുതിയ സീസണില്‍ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഇനിയും കാത്തിരിക്കണം. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് 1-3ന് ഗോവയോട് തോറ്റു. ഗോവയുടെ ആദ്യ വിജയമാണിത്. നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി ഗോവ അഞ്ചാം സ്ഥാനത്തെത്തി.
ബ്ലാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്താണ്. രണ്ടാം പകുതിയുടെ അധിക സമയത്ത് ഗോവ താരം റെബല്ലോയെ ഫൗള്‍ ചെയ്തതിന് കോസ്റ്റ നമോയിന്‍സു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനാല്‍ പത്തു പേരുമായാണ് ബ്ലാസ്റ്റേഴ്സ് മത്സരം പൂര്‍ത്തിയാക്കിയത്. ഇരട്ട ഗോളുമായി പ്ലേമേക്കര്‍ ഇഗോള്‍ അംഗുളോ കളം നിറഞ്ഞ മത്സരത്തില്‍ ജോര്‍ഗെ ഒര്‍ട്ടിസ് മെന്‍ഡോസ ഗോവയ്ക്കായി ഒരു ഗോള്‍ കൂടി നേടി.
തൊണ്ണൂറാം മിനിട്ടില്‍ വിസന്റെ ഗോമസാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ നേടിയത്. പ്രതിരോധത്തിലുള്‍പ്പെടെ ബ്ലാസ്റ്റേഴ്സ് നിരവധി പിഴവുകള്‍ വരുത്തി. ഗോവയുടെ മൂന്നാം ഗോളിന് പിന്നില്‍ ബ്ലാസ്റ്റേഴ്സ് ഗോളി ആല്‍ബിനോയുടെ പിഴവായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.