റാസല്‍ഖൈമ:ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന പുസ്തകമേള റാസല്‍ ഖൈമയില്‍ ആരംഭിച്ചു. എം വി ലോഗോസ് ഹോപാണ് കപ്പലിലെ പുസ്തകമേള സംഘടിപ്പിച്ചിട്ടുളളത്. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മേള പ്രദർശനം നടത്തും. ഏപ്രില്‍ 16 വരെയാണ് റാസല്‍ഖൈമയില്‍ പുസ്തകമേള നടക്കുക. തുടർന്ന് കപ്പല്‍ ദുബായ് തീരത്തേക്ക് നീങ്ങും.
ദുബായില്‍ ഏപ്രില്‍ 18 മുതല്‍ 23 വരെ പുസ്തകമേളയുണ്ടാകും. മെയ് 17 മുതല്‍ ജൂണ്‍ നാല് വരെ യാണ് അബുദബിയിലെ പുസ്തകപ്രേമികള്‍ക്കായി എം വി ലോഗോസ് ഹോപ് പുസ്തകമേളയെത്തുക. ഒരാള്‍ക്കുളള പ്രവേശന ടിക്കറ്റിന്‍റെ നിരക്ക് 15 ദിർഹമാണ്.
ജർമ്മനിയില്‍ രജിസ്ട്രർ ചെയ്തിട്ടുളള ചാരിറ്റബിള്‍ ഓർഗനൈസേഷനാണ് എം വി ലോഗോസ് ഹോപ്. 1970 മുതൽ, ലോകമെമ്പാടുമുള്ള 150-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും 49 ദശലക്ഷത്തിലധികം സന്ദർശകരെ സംഘടന സ്വാഗതം ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.