മഡ്ഗാവ്: മുംബൈ സിറ്റി ഐ.എസ്.എല്‍ ഫുട്ബോളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെന്നൈയിനെയാണ് മുംബൈ കീഴടക്കിയത്. ഈ സീസണിലെ നാലാം വിജയം ആണ് മുംബൈ കൈവരിച്ചത്. 40-ാം മിനിട്ടില്‍ സില്‍വസ്റ്ററിലൂടെ ചെന്നൈയിനാണ് ആദ്യം ഗോളടിച്ചത്. ആ
ദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ഹെര്‍നാന്‍ സന്റാനയിലൂടെ മുംബൈ സമനില പിടിച്ചു. ഹ്യൂഗോ ബൗമസ് എടുത്ത ഒരു കോര്‍ണര്‍ കിക്കിന് തലവച്ചാണ് സന്റാന കളി സമനിലയിലാക്കിയത്. 75-ാം മിനിട്ടില്‍ ആദം ലെ ഫോണ്‍ഡ്രെയിലൂടെയാണ് മുംബൈ രണ്ടാം ഗോള്‍ നേടിയത്.
ഒരു ഫ്രീ കിക്കില്‍ നിന്ന് തനിക്ക് കിട്ടിയ പന്താണ് ബൗമസ് ലെ ഫോണ്‍ഡ്രെയ്ക്ക് കൈമാറിയത്. ഈ വിജയത്തോടെ മുംബൈ സിറ്റിക്ക്നാലുകളികളില്‍ നിന്ന് 12 പോയിന്റായി. ചെന്നൈയിന്‍ നാലാ പോയിന്റുമായി എട്ടാമതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.