ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണം സംബന്ധിച്ച ജമ്മു കാശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിൻറെ വെളിപ്പെടുത്തലിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്.
പുൽവാമയിലുണ്ടായ ആക്രമണത്തിൽ സിആർപിഎഫിന് എന്തുകൊണ്ട് വിമാനം നൽകിയില്ല. അന്ന് ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നുണ്ടായിരുന്നു, എന്നിട്ട് എന്തുകൊണ്ടാണ് റോഡ് വഴിയുള്ള സഞ്ചാരത്തിന് സിആർപിഎഫ് ജവാന്മാരെ നിർബന്ധിതരാക്കി. 40 ജവാൻമാരാണ് അന്ന് മരിച്ചത്. സംഭവത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്നും ജയറാം രമേശ് പറഞ്ഞു.
കുറവ് ഭരണം, പരമാവധി നിശബ്ദത എന്നതാണ് ബി.ജെ.പിയുടെ നയം. സത്യം മൂടിവെക്കാനാണ് മോഡി സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, കോൺഗ്രസ് പിൻതിരിയില്ല. മുൻ ഗവർണറുടെ വെളിപ്പെടുത്തലിൽ മോഡി നിശബ്ദത വെടിയണമെന്നും ജയറാം രമേശ് പറഞ്ഞു.
കടുത്ത സുരക്ഷാ വീഴ്ചയാണ് പുൽവാമയിൽ സംഭവിച്ചത് എന്ന് സത്യപാൽ മാലിക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനേയും അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നിശബ്ദത പാലിക്കാനാണ് തനിക്ക് നിർദേശം കിട്ടിയത് എന്നായിരുന്നു സത്യപാൽ മാലിക്കിൻറെ വെളിപ്പെടുത്തൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.