ദുബായ്:യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളിലെ അന്തരീക്ഷ താപനില ഉയരും. രാജ്യത്ത് അന്തരീക്ഷം മേഘാവൃതമായിരിക്കുമെങ്കിലും താപനില ഉയരുമെന്നാണ് യുഎഇ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചന. കാലാവസ്ഥ മാറ്റമുണ്ടാകുമ്പോള്‍ മഴ പ്രതീക്ഷിക്കാം. രാജ്യത്തെ പടിഞ്ഞാറന്‍-തെക്കന്‍ മേഖലകളിലാണ് മഴ പ്രതീക്ഷിക്കുന്നതെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.
സൗദി അറേബ്യയിലും താപനില ഉയരുമെന്നാണ് കാലാവസ്ഥ പ്രവചനം. രാജ്യത്ത് ശരാശരി 50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാറുണ്ട്. കുവൈറ്റിലും താപനില 49 മുതല്‍ 50 ഡിഗ്രിവരെ ഉയരുന്നത് പതിവാണ്. കഴിഞ്ഞ വർഷം ജഹ്‌റയിലും സാല്‍മിയയിലും 50 ന് മുകളില്‍ താപനില രേഖപ്പെടുത്തിയിരുന്നു. ഖത്തറിലും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.