ദുബായ്:യുഎഇയില്‍ ഈദുല്‍ ഫിത്റിനോട് അനുബന്ധിച്ചുളള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചത് മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയമാണ്. ഈദ് നിശ്ചയിക്കുന്നത് ചാന്ദ്രദർശനത്തെ അടിസ്ഥാനമാക്കിയാണ്. റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെയാണ് സ്വകാര്യ സർക്കാർ മേഖലയ്ക്ക് അവധി നല്‍കിയിട്ടുളളത്.
റമദാന്‍ 29, ഏപ്രില്‍ 20 വ്യാഴാഴ്ചയാണ്. അന്നുമുതല്‍ ഈദ് അവധി ആരംഭിക്കും. ഏപ്രില്‍ 20 ന് ചാന്ദ്രനിരീക്ഷണകമ്മിറ്റിയോഗം ചേരും. അന്ന് ചന്ദ്രനെ ദൃശ്യമായാല്‍ ഏപ്രില്‍ 21 വെളളിയാഴ്ചയായിരിക്കും ഈദ് അഥവാ ശവ്വാല്‍ ഒന്ന്. അങ്ങനെയെങ്കില്‍ ഏപ്രില്‍ 21,22,23 തിയതികളിലാണ് അവധി ലഭിക്കുക.
എന്നാല്‍ ഏപ്രില്‍ 20 വ്യാഴാഴ്ച ചന്ദ്രനെ ദൃശ്യമായില്ലെങ്കില്‍ ഏപ്രില്‍ 21 വെളളിയാഴ്ച റമദാന്‍ 30 ആയിരിക്കും. അങ്ങനെയെങ്കില്‍ ഈദ് ഏപ്രില്‍ 22 ശനിയാഴ്ചയായിരിക്കും. ഏപ്രില്‍ 23,24 തിയതികളില്‍ അവധിയായിരിക്കും.
ജ്യോതി ശാസ്ത്രവിദഗ്ദരുടെ കണക്കുകൂട്ടല്‍ അനുസരിച്ച് ഏപ്രില്‍ 20 ന് മാസപ്പിറവി ദൃശ്യമാകും. അങ്ങനെയെങ്കില്‍ ഏപ്രില്‍ 21 വെളളിയാഴ്ചയായിരിക്കും ഈദുല്‍ ഫിത്ർ. അതായത് ഏപ്രില്‍ 20 മുതല്‍ 23 ഞായർ വരെ ഈദ് അവധി ലഭിക്കാനാണ് സാധ്യത കൂടുതല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.