ദുബായ്:ഈദ് അവധിയോട് അനുബന്ധിച്ച്ദുബായ് മെട്രോയുടെ റെഡ് ഗ്രീന്‍ സ്റ്റേഷനുകളിലെ ട്രെയിനുകളുടെ സമയക്രമം മാറും. വ്യാഴം മുതല്‍ ശനിവരെ രാവിലെ അഞ്ച് മുതല്‍ രാത്രി ഒരുമണിവരെയാണ് മെട്രോ പ്രവർത്തിക്കുക. ഞായറാഴ്ച രാവിലെ എട്ടുമുതല്‍ രാത്രി ഒരുമണിവരെയാണ് മെട്രോ പ്രവർത്തനം. അതേസമയം ദുബായ് ട്രാം വ്യാഴം മുതൽ ശനി വരെ രാവിലെ ആറു മുതൽ രാത്രി ഒന്നു വരെ പ്രവർത്തിക്കും. ഞായർ രാവിലെ ഒൻപതു മുതൽ രാത്രി ഒന്നുവരെയാണ് ട്രാം ഓടുക. പൊതു ബസുകള്‍ രാവിലെ ആറുമുതല്‍ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെ സർവ്വീസ് നടത്തും. മെട്രോ ഫീഡർ ബസുകള്‍ അവസാന മെട്രോയും പോയതിന് ശേഷമായിരിക്കും സേവനം അവസാനിപ്പിക്കുക. അബ്ര, ഫെറി, മറൈന്‍ ട്രാന്‍സ്പോർട്ട്, മറൈന്‍ ജലഗതാഗതസമയത്തിലും മാറ്റമുണ്ട്.
ഉപഭോക്തൃസേവന കേന്ദ്രങ്ങള്‍
ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ വെഹിക്കിള്‍ സെന്‍റേ്സിലെ കസ്റ്റമർ ഹാപ്പിനെസ് സെന്‍ററുകള്‍ റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ അവധിയായിരിക്കും. അതേസമയം ഉം റമൂല്‍, ദേര, അല്‍ ബർഷ, അല്‍ മനാറ, അല്‍ കിഫാഫ്, ആർടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട് കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങള്‍ സാധാരണപോലെ പ്രവർത്തിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.