സമനിലയില്‍ കുരുങ്ങി ഈസ്റ്റ് ബംഗാള്‍

സമനിലയില്‍ കുരുങ്ങി ഈസ്റ്റ് ബംഗാള്‍

മഡ്ഗാവ്: ഈ സീസണിലെ നാലാം മത്സരത്തിലും വിജയം നേടാനാകാതെ ഈസ്റ്റ് ബംഗാള്‍. ഇന്നലെ ജംഷഡ്പൂരിനോട് ഗോള്‍രഹിത സമനിലയില്‍ പിരിയുകയയായിരുന്നു ഈസ്റ്റ് ബംഗാള്‍. 25-ാം മിനിട്ടില്‍ യൂജിന്‍സണ്‍ ലിംഗോദോയെ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് നഷ്ടപ്പെട്ടതിനാല്‍ 10 പേരുമായാണ് ഈസ്റ്റ് ബംഗാള്‍ മത്സരം പൂര്‍ത്തിയാക്കിയത്.

അവസാന മിനിട്ടില്‍ ജംഷഡ്പൂരിന്റെ രണ്‍ദേയിയും പുറത്തായി. ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റിരുന്ന ഈസ്റ്റ് ബംഗാള്‍ ഇന്നലെ പോയിന്റ് പട്ടികയില്‍ ആദ്യമായി ഒരു പോയിന്റ് നേടി. ജംഷഡ്പൂര്‍ ആറുപോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.