തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. അക്ഷയ തൃതീയ ദിനമായ ഇന്ന് ഒരു പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വിപണിയില്‍ 44,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5,575 രൂപയിലെത്തി.
18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നത്തെ വിപണി വില 4,635 രൂപയായി. കഴിഞ്ഞ രണ്ട് ദിവസമായി ഉയര്‍ന്ന സ്വര്‍ണ വിലയിലാണ് ഇടിവുണ്ടായിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 81 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 103 രൂപയാണ്. ഏപ്രില്‍ 14 ന് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വര്‍ധിച്ച് വില റെക്കോര്‍ഡ് മറികടക്കുകയായിരുന്നു. പവന് 45,320 രൂപയായിരുന്നു അന്നത്തെ വില.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.