ഫറ്രോര്‍ഡ: ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനെ ഹൈദരാബാദ് എഫ്.സി സമനിലയില്‍ പിടിച്ചു. രണ്ടുഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 54-ാം മിനിറ്റില്‍ സോളോ ഗോളിലൂടെ മന്‍വീര്‍ സിംഗ് കൊല്‍ക്കത്തയെ മുന്നിലെത്തിച്ചു.
എന്നാല്‍ അറുപത്തിയഞ്ചാം മിനിട്ടില്‍ കിട്ടിയ പെനാല്‍റ്റിഗോളാക്കി ജാവോ വിക്ടര്‍ ഹൈദരാബാദിന് സമനില നൽകുകയായിരുന്നു. നിഖില്‍ പൂജാരിയെ മന്‍വീര്‍ സിംഗ് ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിനായിരുന്നു റഫറി ഹൈദരാബാദിന് അനുകൂലമായി പെനാല്‍റ്റി നൽകിയത്.
അഞ്ചു മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി എ.ടി.കെ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. നാലു മത്സരങ്ങളില്‍ നിന്ന് ആറു പോയന്റുമായി ഹൈദരാബാദ് അഞ്ചാം സ്ഥാനത്തേക്ക് കയറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.