മലയാളി താരം കെ.പി രാഹുലിന്റെ തകർപ്പൻ ഗോളുമായി കേരള ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയപ്പോള്‍ ഒരു ശുഭ പര്യവസാനം ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍, ബ്ലാസ്റ്റേഴ്സ് ഒരു മാറ്റവുമില്ലെന്ന് 90 മിനിറ്റ് പിന്നിട്ടപ്പോള്‍ ഒരിക്കല്‍ കൂടി തെളിഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഏഴാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനം.
ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന അഞ്ചാം റൗണ്ട് മത്സരത്തില്‍ ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് മുന്‍ ചാമ്പ്യൻ ബംഗളുരു എഫ്.സി. 4-2 നാണു ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. കെയ്‌റ്റണ്‍ സില്‍വ, എറിക്ക് പാര്‍ത്താലു, ഡിമാസ് ഡെല്‍ഗാഡോ, സുനില്‍ ഛേത്രി എന്നിവരാണ് ബംഗളുരുവിനു വേണ്ടി ഗോളടിച്ചത്. മലയാളി താരം കെ.പി. രാഹുല്‍, ജോര്‍ഡന്‍ മുറേ എന്നിവരുടെ വകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍. അഞ്ചു മത്സരം പിന്നിട്ട ബ്ലാസ്റ്റേഴ്സിന് ഇനിയും ഒരു ജയത്തിനായി കാത്തിരിക്കണം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.