ബാംബോലിന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മുംബൈ സിറ്റിയും ജംഡഷ്‌പുര്‍ എഫ്.സിയും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ അവസാനിച്ചു. 1-1 നാണു മത്സരം അവസാനിച്ചത്. മുംബൈയ്‌ക്കു വേണ്ടി ബര്‍തലോമി ഒഗ്‌ബാചെയും ജംഷഡ്‌പൂരിനു വേണ്ടി നെറീജസ് വാല്‍സ്‌കിസും ഗോളുകൾ നേടി.
ഒന്‍പതാം മിനിറ്റില്‍ വാല്‍സ്‌കിസ് ജംഷഡ്‌പുരിനു വേണ്ടി ഗോളടിച്ചു. ബര്‍തലോമി ഒഗ്‌ബാചെയുടെ ബാക്ക് പാസ് തട്ടിയെടുത്ത ജാക്കിചന്ദ് സിങാണു ഗോളിനു വഴിയൊരുക്കിയത്. എന്നാൽ ജംഷഡപുരിന്റെ വിജയത്തിന് അൽപ്പായുസായിരുന്നു. 15-ാം മിനിറ്റില്‍ ഒഗ്‌ബാചെ സമനില ഗോളടിച്ചു.
ആറ് മത്സരങ്ങളില്‍ നിന്നു 13 പോയിന്റ് നേടിയ മുംബൈ സിറ്റി ഒന്നാമത് തുടരുകയാണ്. 10 പോയിന്റ് നേടിയ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡാണു രണ്ടാമത്. മുംബൈ സിറ്റി ഏഴാം സീസണില്‍ ഇത് രണ്ടാം തവണയാണു സമനില വഴങ്ങുന്നത്. ജംഷഡ്‌പുര്‍ സീസണില്‍ ഇതുവരെ നാല് സമനിലകള്‍ വഴങ്ങി. ഏഴ് പോയിന്റ് നേടിയ ജംഷഡ്‌പുര്‍ ആറാം സ്‌ഥാനത്തെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.