വിജയ നിറവിൽ ഹൈദരാബാദ് എഫ്.സി

വിജയ നിറവിൽ ഹൈദരാബാദ് എഫ്.സി

മഡ്ഗാവ്: ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്.സി ഈസ്റ്റ് ബംഗാളിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇരട്ടഗോളുമായി കളം നിറഞ്ഞ അരിഡാനെ സന്റാനയാണ് ഹെദരാബാദിന്റെ വിജയത്തില്‍ മുഖ്യ പങ്കുവഹിച്ചത്.

ജാക്വസ് മഗോമയാണ് ഈസ്റ്ര് ബംഗാളിന്റെ രണ്ട് ഗോളുകളും നേടിയത്. ഹാളിചരണ്‍ നര്‍സാരി ഒരു ഗോള്‍ നേടി. ഇരുപത്തിയാറാം മിനിട്ടില്‍ മഗോമയിലൂടെ ഈസ്റ്ര് ബംഗാളാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. ഐ.എസ്.എല്ലില്‍ ഈസ്റ്ര് ബംഗാളിന്റെ ആദ്യ ഗോളായിരുന്നു ഇത്.

അഞ്ച് മത്സരങ്ങളില്‍ നിന്ന് 9 പോയിന്റുമായി ഹൈദരാബാദ് അഞ്ചാം സ്ഥാനത്തെത്തി. കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍പ്പോലും ജയിക്കാനാകാത്ത ഈസ്റ്ര് ബംഗാള്‍ അവസാന സ്ഥാനത്താണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.