മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു; വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു; വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് ജില്ലകളിലെ കര്‍ഫ്യൂ ഇളവ് ജില്ലാ ഭരണകൂടം റദ്ദാക്കി.

ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്‌റാംഗിലെ ഗ്രാമങ്ങളില്‍ ആയുധധാരികളായ യുവാക്കള്‍ അക്രമം നടത്തുന്നതിനിടെയാണ് 29 കാരനായ തോയ്ജാം ചന്ദ്രമണി വെടിയേറ്റ് മരിച്ചത്. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

യുവാവിന്റെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അര്‍ധസൈനികരെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

ചൊവാഴ്ച രാത്രി ബിഷ്ണുപൂരിലെ ഫൗബക്ചാവോയിലെ മൂന്ന് വീടുകള്‍ കത്തിച്ചതായും പൊലീസ് പറഞ്ഞു. പ്രതികാരമായി മറ്റൊരു സമുദായത്തിലെ യുവാക്കള്‍ നാല് വീടുകള്‍ കത്തിച്ചു. വാഹനങ്ങള്‍ കത്തിച്ചു. 

മണിപ്പൂരിലെ 16 ജില്ലകളില്‍ 11 ഇടത്തും വംശീയ കലാപം രൂക്ഷമാണ്. തുടര്‍ന്ന് അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ ദിവസങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.