പെനാലിറ്റി ഗോളിൽ മോഹൻ ബഗാന് വിജയം

പെനാലിറ്റി ഗോളിൽ മോഹൻ ബഗാന് വിജയം

ഐഎസ്‌എല്ലില്‍ ഇന്നലെ നടന്ന മത്സരത്തിൽ എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​ന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബ​ഗാ​ന് വിജയം നേടിയത്. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ആണ് ഗോള്‍ പിറന്നത്. പെനാല്‍റ്റിയിലൂടെയാണ് മോഹന്‍ ബഗാന്‍ തങ്ങളുടെ വിജയം സ്വന്തമാക്കിയത്.

റോ​യ് കൃ​ഷ്ണ​യാ​ണ് ഗോള്‍ നേടിയത്. എൺപത്തിയഞ്ചാം മിനിറ്റിലാണ് കൃ​ഷ്ണ ഗോള്‍ സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ക്ക് ശേഷമുള്ള ഗോവയുടെ പരാജയമാണ് ഇന്നലെ ഉണ്ടായത്.

മോഹന്‍ ബാഗാന്‍ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്ത് എത്തി. ആറ് കളികളില്‍ നാല് ജയമുള്ള ബ​ഗാ​ന് 13 പോയിന്റ് ഉണ്ട്. ആറ് കളികളില്‍ രണ്ട് ജയമുള്ള ഗോവ പോയിന്റനിലയില്‍ ആറാം സ്ഥാനത്താണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.