കോഴിക്കോട്: വന്ദേഭാരത് ട്രെയിനിന് മുന്നില്‍ ചാടി അജ്ഞാതന്‍ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 4.15 ഓടെ എലത്തൂരിനും വെസ്റ്റ്ഹില്ലിനും ഇടയില്‍ പുത്തൂര്‍ ക്ഷേത്രത്തിനു സമീപമാണ് സംഭവം. ട്രെയിനിന്റെ മുന്‍വശം തട്ടി ഇയാള്‍ തെറിച്ചു പോയി.
കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ട്രെയിന്‍. ഇടിയുടെ ആഘാതത്തില്‍ മുന്‍ഭാഗത്തിന് തകരാര്‍ സംഭവിച്ചു. ഇത് തിരുവനന്തപുരത്ത് എത്തിയ ശേഷം കൊച്ചുവേളി യാര്‍ഡില്‍ എത്തിച്ച് അറ്റകുറ്റപ്പണി ചെയ്തു. ചൊവാഴ്ചത്ത സര്‍വീസിനെ ബാധിക്കില്ലെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v