യുഎഇയില്‍ ബീഇന്‍ ചാനലുകളുടെ സംപ്രേഷണം മുടങ്ങും

യുഎഇയില്‍ ബീഇന്‍ ചാനലുകളുടെ സംപ്രേഷണം മുടങ്ങും

ദുബായ്: രാജ്യത്ത് ബീഇന്‍ ചാനലുകളുടെ സംപ്രേഷണം മുടങ്ങിയേക്കും. പ്രമുഖ ടെലകോം വിതരണ ദാതാക്കളായ ഇത്തിസലാത്തിന് കീഴിലെ ടിവി ചാനല്‍ വിതരണ സംവിധാനമായ ഇ ലൈഫില്‍ ജൂണ്‍ 1 മുതല്‍ ബീഇന്‍ ചാനലുകള്‍ മുടങ്ങുമെന്നാണ് ഇത്തിസലാത്ത് വാർത്താകുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് ഇതെന്ന് വ്യക്തമാക്കിയിട്ടില്ല. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ഇത്തിസലാത്ത് വാർത്താകുറിപ്പില്‍ പറയുന്നു. സ്പോർട്സ് ചാനലുകള്‍ ഉള്‍പ്പടെ ബീഇന്‍റെ നിരവധി ചാനലുകള്‍ ഇലൈഫ് വഴി ലഭ്യമാക്കുന്നുണ്ട്. അതേസമയം ഇത് സംബന്ധിച്ച ചർച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.