മൂന്നാമനായി ബെംഗളൂരു

മൂന്നാമനായി ബെംഗളൂരു

ഇന്നലെ നടന്ന ഐഎസ്എല്ലിൽ ഒഡീഷയെ 2-1 ന് വീഴ്ത്തി ബെംഗളൂരു എഫ്സിക്ക് വിജയം. ബെംഗളൂരുവിനായി സുനിൽ ചേത്രിയും ( 38 ) ക്ലെയ്റ്റൺ സിൽവയും ( 79 ) ഗോൾ നേടി. ഒഡീഷയുടെ സ്റ്റീവൻ ടെയ്ലറാണ് ( 71 ) ഗോൾ നേടിയത്.

ഇതോടെ ബെംഗളൂരു പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ആറ് മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും മൂന്നു സമനിലയും ആണ് ഇവർ സ്വന്തമാക്കിയത്. ആറ് മല്‍സരങ്ങളില്‍ നിന്നും അഞ്ചു തോല്‍വിയും ഒരു സമനിലയും നേടിയ ഒഡീഷ പത്താം സ്ഥാനത്താണ്. ജെയ്റ്റൺ സിൽവയാണ് ഹീറോ ഓഫ് ദി മാച്ച് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.