തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നം വേണമെന്ന ടെന്‍ഡര്‍ വ്യവസ്ഥ ലംഘിച്ച് കെ. ഫോണ്‍ പദ്ധതിയില്‍ ഉപയോഗിച്ചത് ചൈനീസ് കേബിളെന്ന് എജിയുടെ കണ്ടെത്തല്‍. കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയില്‍ നിന്നെത്തിച്ചതാണ്. കേബിളിന്റെ ഗുണനിലവാരത്തില്‍ പദ്ധതിയുടെ പങ്കാളിയായ കെഎസ്ഇബിയ്ക്കും സംശയമുണ്ട്. കെ ഫോണ്‍ ഓഡിറ്റിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.
കരാര്‍ കമ്പനിയായ എല്‍എസ് കേബിളിന് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഎല്‍) നല്‍കിയത് അനര്‍ഹമായ സഹായമാണെന്നും ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂണിറ്റും ചൈനീസ് കമ്പനിയുടേതാണെന്നും എജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കെ ഫോണിന്റെ കേബിളുകള്‍ ചൈനീസ് കമ്പനിയുടേതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചപ്പോള്‍ കെ ഫോണ്‍ അധികൃതര്‍ ഇത് നിഷേധിച്ചിരുന്നു.
കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ അഞ്ചിനാണ് ഉദ്ഘാടനം ചെയ്തത്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന് പറഞ്ഞപ്പോള്‍ സ്വപ്നമായേ എല്ലാവരും കരുതിയുള്ളൂവെന്നും എന്നാലതും യഥാര്‍ത്ഥ്യമായെന്നുമാണ് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി അന്ന് പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.