തമാശയും പ്രണയവും ആക്ഷനും ; കാമ്പസ് നൊസ്റ്റാൾജിയയുമായി ആഘോഷം വരുന്നു; ട്രെയ്ലർ കാണാം

തമാശയും പ്രണയവും ആക്ഷനും ; കാമ്പസ് നൊസ്റ്റാൾജിയയുമായി ആഘോഷം വരുന്നു; ട്രെയ്ലർ കാണാം

കൊച്ചി: നരേൻ, വിജയ രാ​ഘവൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ആഘോഷം' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന ചിത്രം കാമ്പസ് പശ്ചാത്തലത്തിലുള്ള പൂർണമായ ഒരു എന്റർടൈനറാണെന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നു. ഗുഡ്‌വിൽ എന്റർടൈൻമെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലർ റിലീസ് ചെയ്തത്.

മലയാളികളുടെ പ്രിയപ്പെട്ട കാമ്പസ് ചിത്രം ക്ലാസ്‌മേറ്റ്‌സിന് ശേഷം നരേൻ വീണ്ടും കാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ആഘോഷത്തിനുണ്ട്. തമാശയും സൗഹൃദവും പ്രണയവും നിറഞ്ഞ കാമ്പസ് ജീവിതത്തിനൊപ്പം അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളും ചിത്രം വാഗ്ദാനം ചെയ്യുന്നു.

അജു വർ​ഗീസ്, ജോണി ആന്റണി, രൺജി പണിക്കർ, ധ്യാൻ ശ്രീനിവാസൻ, കൈലാഷ്, മക്ബൂൽ സൽമാൻ, റോഷ്മിൻ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിഎൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ. ഫെർണാണ്ടസും ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡോ. ലിസി കെ ഫെർണാണ്ടസിന്റേതാണ് ചിത്രത്തിന്റെ കഥ.

റോജോ തോമസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഡോൺ മാക്സാണ്. സ്റ്റീഫൻ ദേവസി, ഗൗതം വിൻസെന്റ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം 4 മ്യൂസിക്.

ക്രിസ്മസ് റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 'ലൈഫ് ഈസ് ഓൾ എബൗട്ട് സെലിബ്രേഷൻ' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒന്നായിരിക്കുമെന്ന് ട്രെയിലർ ഉറപ്പു നൽകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.