നേരത്തെ ചെക്ക് ഇന്‍ ചെയ്യുന്നവർക്ക് 5 കിലോ അധിക ബാഗേജ് ആനുകൂല്യം

നേരത്തെ ചെക്ക് ഇന്‍ ചെയ്യുന്നവർക്ക് 5 കിലോ അധിക ബാഗേജ് ആനുകൂല്യം

ദോഹ: ഖത്തർ എയർവേയ്സില്‍ നേരത്തെ ചെക്ക് ഇന്‍ ചെയ്യുന്നവർക്ക് അധിക ബാഗേജ് ആനുകൂല്യം. ജൂണ്‍ 15 മുതല്‍ 30 വരെ പ്രഖ്യാപിച്ച ആനുകൂല്യം പലർക്കും ലഭിച്ചുതുടങ്ങി. ഈദ് അല്‍ അദ അവധിക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു ആനുകൂല്യം പ്രഖ്യാപിച്ചത്.

നേരത്തെ ചെക്ക് ഇന്‍ ചെയ്യുന്നതുമൂലം വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍. വിമാനത്താവളത്തിലെ 11-ാം നമ്പർ വരിയില്‍ യാത്രയുടെ 12 മണിക്കൂർ മുന്‍പ് വരെ ചെക്ക് ഇന്‍ ചെയ്യാം. ഇത്തരത്തില്‍ നേരത്തെ ചെക്ക് ഇന്‍ ചെയ്യുന്നവർക്ക് 5 കിലോ അഡീഷണല്‍ ബാഗേജ് അലവന്‍സും ഒരു മണിക്കൂർ സൗജന്യ പാർക്കിംഗുമാണ് ഖത്തർ എയർവേസും ഹമദ് ഇന്‍റർനാഷണല്‍ വിമാനത്താവളവും നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.