കേരളത്തിൽ ആദ്യമായി ക്രിസ്ത്യൻ ബിരുദ പഠനം ആരംഭിക്കുന്നു

കേരളത്തിൽ ആദ്യമായി ക്രിസ്ത്യൻ ബിരുദ പഠനം ആരംഭിക്കുന്നു

തൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അംഗീകൃത ബിരുദ കോഴ്സ് ആയി ബി.എ. ക്രിസ്ത്യൻ സ്റ്റഡീസ് (BA Christian Studies) ആരംഭിക്കുന്നു. മണ്ണുത്തി ഡോൺ ബോസ്കോ കോളേജിൽ 2023-24 അധ്യയനവർഷത്തിൽ പുതുതായി ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് +2 പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

ഹുമാനിറ്റീസ്, ഭാഷാ വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജുവേഷൻ (PG) പഠനത്തിനും, ബി.എഡ് പഠനത്തിനും, പി.എസ്.സി തസ്തികകൾക്കും ഈ ഡിഗ്രി കോഴ്സ് യൂണിവേഴ്സിറ്റിയുടേയും സംസ്ഥാന സർക്കാരിൻ്റേയും അംഗീകാരമുള്ളതാണ്. വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് ആവശ്യമായ ഹോസ്റ്റൽ സൗകര്യം ലഭിക്കുന്നതാണ്. കേരളത്തിലെ ആദ്യത്തെ ഈ സംരംഭത്തിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതായി യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0487 2370447, 8547753730 Email : [email protected].


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.