ചരിത്രമെഴുതിയ തോൽവി; ഓസ്ട്രേലിയയോട് തോറ്റ് ഇന്ത്യ

ചരിത്രമെഴുതിയ തോൽവി; ഓസ്ട്രേലിയയോട് തോറ്റ് ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ എട്ട് വിക്കറ്റിന് ഇന്ത്യക്ക് പരാജയം. 'മത്സരത്തിലേത് ഇന്ത്യയുടെ എക്കാലത്തെയും നാണംകെട്ട പ്രകടനമാണെന്നും ഈ പ്രകടനത്തിൽ യാതൊരു ഒഴികഴിവുകൾ നിരത്താൻ സാധിക്കുകയില്ലെന്നും' രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ.

'ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ നന്നായി ബാറ്റ് ചെയ്യുകയും ബൗൾ ചെയ്യുകയും ചെയ്തു. ദുഷ്കരമായ പിച്ചിൽ 250 ലധികം റൺസ് നേടുകയെന്നത് മികച്ച പ്രകടനം തന്നെയാണ്. വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ,ഹനുമാ വിഹാരി, ഇവരെല്ലാം തന്നെ വലിയ വേദികളിൽ കളിച്ച് പരിചയമുള്ളവരാണ്, അതുകൊണ്ട് തന്നെ 36 റൺസിന് ഓൾ ഔട്ടാകുന്നത് ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല, ഇത് ഇന്ത്യയുടെ ഏറ്റവും നാണംകെട്ട പ്രകടനമാണെന്ന് ഞാൻ പറയും, വിമർശിക്കാൻ ശ്രമിച്ചാലോ വിശകലനം ചെയ്യാൻ ശ്രമിച്ചാലോ ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ നിങ്ങൾക്ക് സാധിക്കുകയില്ല. ഹേസൽവുഡ്, സ്റ്റാർക്ക്, കമ്മിൻസ് ഇവരെയൊക്കെയാണ് നേരിടുന്നതെങ്കിൽ പോലും ഒരു കൂട്ടുകെട്ട് പടുത്തുയർത്താൻ ആരെങ്കിലും ശ്രമിക്കണമായിരുന്നു, എന്നാലത് നടന്നില്ല' പാർത്ഥിവ് പട്ടേൽ കൂട്ടിച്ചേർത്തു.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സ് ടോട്ടലാണിത്. ഇതാദ്യമായാണ് ടെസ്റ്റിൽ ഇന്ത്യ 40 റൺസിന് താഴെ പുറത്താകുന്നത്. ഒരു ബാറ്റ്സ്മാന് പോലും ഇന്ത്യൻ നിരയിൽ രണ്ടക്കം കാണുവാൻ സാധിച്ചില്ല. 5 വിക്കറ്റ് വീഴ്‌ത്തിയ ജോഷ് ഹേസൽവുഡും, 4 വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസുമാണ് ഇന്ത്യയെ തകർത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.