ഗുവാഹത്തി: മണിപ്പൂരിലെ ചില നിയുക്ത സ്ഥലങ്ങളില്‍ പരിമിതമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കണമെന്ന് മണിപ്പൂര്‍ ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസുമാരായ അഹന്തേം ബിമോള്‍ സിങ്, എ.ഗുണേശ്വര്‍ ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ബിഎസ്എന്‍എല്‍ അടക്കമുള്ള വിവിധ സേവന ദാതാക്കളോട് സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പൊതു ജനങ്ങള്‍ക്ക് പരിമിതമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് വിശദമാക്കി ഒരു ഹ്രസ്വ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. വിശദമായ വാദത്തിന് ജൂണ്‍ 23ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് പ്രയാസം നേരിടുന്നെന്ന് കോടതി വിലയിരുത്തി. കൂടാതെ, പൊതു ജനങ്ങള്‍ക്ക് അവരുടെ അടിയന്തരവും അവശ്യ സേവനങ്ങളും നടപ്പിലാക്കാന്‍ പ്രാപ്തരാക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
മെയ്‌തേയി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കുന്നത് പരിഗണിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മണിപ്പൂരില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. ഇരു വിഭാഗങ്ങള്‍ക്കിടെയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാതിരിക്കാനാണ് മെയ് നാലു മുതല്‍ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.